കളരി
ചരിത്ര വിസ്മൃതികളിലേക്കു ഒരു പക്ഷെ മറയപെട്ടുപോകേണ്ടിയിരുന്ന കളരിപ്പയറ്റ് ( Kalaripayattu ) സംവിധാനത്തിലെ വ്യെത്യസ്തമായൊരു ശൈലിയാണ് മധ്യകേരള ( വടക്കൻ, തെക്കൻപോലെ തന്നെ ) മധ്യകേരള ശൈലിയിൽ പ്രാധാന്യമർഹിക്കുന്ന രീതിയാണ് **കളംചവിട്ടു മുറ** ആയോധനാ - സ്വയം പ്രതിരോധ രീതികളെ വിവിധങ്ങളായ എണ്ണത്തിലും രൂപത്തിലും കളങ്ങളിലൂടെ ചിട്ടപ്പെടുത്തി ചടുലവും ദൃഢവുമായ ചുവടുമുറ യായി പരിശീലിപ്പിക്കുന്ന ഈ വിദ്യ മറ്റു ശൈലികളിൽ നിന്നും തികച്ചും വ്യസ്ത്യസ്ത കൊണ്ടും പ്രായോഗികത കൊണ്ടും വേറിട്ടു നിൽക്കുന്നു.. കളംചവിട്ടു മുറ ഏറെ പ്രെചാരത്തിൽ ഉള്ളതും പരിശീലിപ്പിക്കുന്നതുമായ പൊന്നാനി, എടപ്പാൾ, മലപ്പുറം പ്രേദേശങ്ങളിലൂടെ ഒരു അന്വേഷണ യാത്ര... അന്ന് 15/10/2016 മദ്ധ്യ കേരള ( കളം ചവിട്ട് ) വിദ്യയെ കുറിച്ച് അല്പം കൂടി അറിയുവാൻ ആഗ്രെഹിച്ചു.. പോകേണ്ടതും കാണേണ്ടതും അറിയേണ്ടതും ആ ശെരികളിൽ നിന്നും തന്നെയാകണം എന്ന് മനസ്സിൽ ഉണ്ടായിരുന്നു... മഹാനായ ശ്രീ അതവർ ബാപ്പു ഗുരുക്കൾ... 🙏� അദ്ധേഹത്തിന്റെ ചെറുമകനായ മുഹമ്മദ് ഗുരുക്കളുമായി നേരിൽ ഒരു കൂടിക്കാഴ്ച... കൂ...